ചെറിയ അളവിൽ ഇടവിട്ടുള്ള ആഹാരരീതി സ്വീകരിക്കുക (ദിവസേന 5-6 തവണകളായി ഭക്ഷണം കഴിക്കുക)
ഭക്ഷണം കഴിക്കാതിരിക്കുന്നതും ഉപവസിക്കുന്നതും ഒഴിവാക്കുക
പ്രഭാതത്തിലെ അസ്വസ്ഥതകളും ഓക്കാനവും ഒഴിവാക്കാൻ
ചെറിയ അളവിൽ ഖരരൂപത്തിലുള്ള അന്നജങ്ങളായ ബിസ്കറ്റ്,റസ്ക് പഴങ്ങൾ മുതലായവ ഭക്ഷണത്തിനുമുമ്പ് കഴിക്കുക
അതുപോലെത്തന്നെ വറുത്തതും ധാരാളം മസാലകളടങ്ങിയ ഭക്ഷണണങ്ങളും ഒഴിവാക്കുക
ഗർഭിണികൾക്ക് ധാരാളം മാംസ്യം ലഭിക്കുന്നതിന് കൊഴുപ്പില്ലാത്ത മാംസം, പാല്, പാലുൽപന്നങ്ങളും, മത്സ്യം, പയറുവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, സോയാബീൻ ഉണങ്ങിയ പഴങ്ങൾ എന്നിവ ഉൾപ്പെടുത്തുക വർദ്ധിച്ചുവരുന്ന ഇരുമ്പിന്റെ ആവശ്യകതക്കായി ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഇലവർഗ്ഗങ്ങൾ, ഉണങ്ങിയ പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, മത്സ്യം, മുട്ട മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ഗർഭകാലങ്ങളിൽ കണ്ടുവരാറുള്ള മലബന്ധം ഒഴിവാക്കുവാൻ നാരുകൾ അടങ്ങിയ ഭക്ഷണം (ദിവസവും 5- 6 തവണകളിലായി പഴങ്ങളും പച്ചക്കറികളും) കൂടുതലായി കഴിക്കുക
കൊഴുപ്പ് കലർന്ന ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ വർജിക്കുക.
ധാരാളം വെള്ളം കുടിക്കുക
കാപ്പി, ചായ, ശീതളപാനീയങ്ങൾ മുതലായവ ഒഴിവാക്കുക
ഉറങ്ങുന്നതിനു 2- 3മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക.
ഗർഭകാലങ്ങളിൽ 12-13 കിലോ ഭാരം കൂടുന്നത് അഭിലഷണീയമാണ്
എങ്കിലും പല കാരണങ്ങൾ കൊണ്ടും ഇതിനു വ്യത്യാസം വരാം
By : Ms. Athira Babu - Clinical Dietitian
For Booking : 0495-3011109, 0495-3011232, 70 1212 1414